തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കി. ദമ്പതികളുടെ മരണത്തിൽ തുടക്കം മുതൽ പോലീസിനെതിരെയാണ് ആരോപണം.കേസിൽ പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകൾ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്തോടെ ലോക്കൽ പോലീസ് കേസ് അന്വേഷിച്ചാല്‍ ശരിയാവില്ലെ റൂറൽ എസ്.പി നേരത്തെ ഡി.ജി.പിക്ക് ശുപാർശ ചെയ്തിരുന്നു. മറ്റ് ഏജന്‍സികള്‍ തന്നെ കേസ് അന്വേഷണിക്കണമെന്നും റൂറല്‍ എസ്.പി. ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് അന്വേഷണം.തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല നിലവിൽ നൽകാൻ സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്പീക്കറിനെതിരെ ​ഗുരുതര മൊഴികൾ: ഡോളർകടത്ത് കേസിൽ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും


പോലീസുകാർ ലൈറ്റർ തട്ടിത്തെറിപ്പിച്ചതാണ് തീ പടരാൻ കാരണമെന്നും ഇത് മൂലമാണ് അച്ഛനും അമ്മയും മരിക്കാന്‍ കാരണമായതെന്ന് മരിച്ച ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും മക്കള്‍ ആരോപിച്ചിരുന്നു. നേരെത്തെ നടന്ന ഉന്നതതല ചര്‍ച്ചകളിലൊക്കെ അന്വേഷണം ക്രൈംബ്രാഞ്ചിന്(Crime Branch) കൈമാറാന്‍ തീരുമാനമുണ്ടായിരുന്നു.


Also Read: ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: നെയ്യാറ്റിൻകര മരിച്ച ദമ്പതികളുടെ മകൻ ആശുപത്രിയിൽ


ഡിസംബർ 22നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. വീട് ഒഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോഴാണ് അമ്പിളിയും രാജനും തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍(Medical College) പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ആകെയുള്ള മൂന്ന്‌ സെന്റ്‌ ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ സമനില തെറ്റിപ്പോയെന്നും ആത്മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും Police ലൈറ്റര്‍ തട്ടിപ്പറിച്ചപ്പോള്‍ തീ പടരുകയായിരുന്നെന്നും രാജന്‍ തന്റെ മരണമൊഴിയില്‍ പറയുന്നു. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy