തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് ഭീകരരെ NIA പിടികൂടി .  ഇതിൽ ഒരാൾ കണ്ണൂർ സ്വദേശിയും (Kannur native) മറ്റെയാൾ ഉത്തർപ്രദേശ് സ്വദേശി യാണ് (Uttar Pradesh).  ഇവരെ റിയാദിൽ നിന്നും ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ചതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ


ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയാണ് മലയാളിയായ കണ്ണൂർ സ്വദേശി (Kannur native) ഷുഹൈബ്.  രണ്ടാമത്തെ ആളായ ഉത്തർപ്രദേശുകാരൻ മുഹമ്മദ് ഗുൽനവാസ് ഡൽഹി ഹവാലക്കേസിലെ പ്രതിയാണ്.    


ഗുൽനവാസ് ലഷ്കർ ഇ തൊയ്ബ (Leshkar-e-toiba) പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദ്ദീൻ (Indian Mujahideen) പ്രവർത്തകനുമാണ്.  ഇവർ രണ്ടാളും വൈകുന്നേരത്തെ റിയാദ് വിമാനത്തിൽ എത്തിയവരാണ്.  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ വച്ചുതന്നെ NIA ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.  


Also read: എറണാകുളത്ത് NIA റെയിഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ!


ചോദ്യം ചെയ്യലിൽ റോയുടെ (RAW) ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് സൂചന.  ഇവരെ കൊച്ചിവഴി ബംഗളൂരുവിലേക്കും ഡൽഹിയിലേക്കും കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.  NIA വളരെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ 2 പ്രധാന പ്രതികളാണ് ഇവർ.  അതുകൊണ്ടുതന്നെ വളരെ രഹസ്യമായിട്ടായിരുന്നു NIA നീങ്ങിയതും.