മഞ്ചേരി: പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടിയാതായി റിപ്പോർട്ട് . പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് വ്യക്തമാക്കിയ  എൻഐഎ പത്തു ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഗ്രീൻവാലി അക്കാദമിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരീശീലനം നടത്തുന്നുവെന്ന് ആരോപിച്ച് യുഎപിഎ പ്രകാരമാണ് കണ്ടുകെട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Tamil Nadu: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ച് കൊന്നു


അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിനു എൻഐഎ നോട്ടീസ് പതിച്ചിരുന്നു.  ഇന്നലെ വൈകിട്ട് 6 നു കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് നോട്ടിസ് പതിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ കേന്ദ്രത്തിൽ എൻഐഎ നടത്തിയ പരിശോധനയിൽ ലഘുലേഖകളും മറ്റ് പ്രസിദ്ധീകരണങ്ങളും കണ്ടെത്തിരുന്നുവെന്നും  ഇതിന്റെ തുടർ നടപടിയെന്ന നിലയ്ക്കാണ് വസ്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു നോട്ടിസ് പതിച്ചതെന്നുമാണ്  വിവരം.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


ഗ്രീൻവാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിൽ മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻവാലി അക്കാദമി ആദ്യം നാഷനൽ ഡവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുമാരുടെ ഉടമസ്ഥതയിലും പിന്നീട് അത് പിഎഫ്ഐയുമായി ലയിച്ചപ്പോൾ അവരുടെ നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്തതായി എൻഐഎ വ്യക്തമാക്കി. ആയുധ പരിശീലനം, കായിക പരീശീലനം, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരീശീലനവും ക്ലാസുകളും ഇവിടെ നടന്നു പോന്നിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പിഎഫ്ഐ അംഗങ്ങളെ സംരക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരുവെന്നും എൻഐഎ അറിയിച്ചു.


Also Read: Guru Vakri 2023: വ്യാഴം വക്രഗതിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!


പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു ശേഷം കേരളത്തിലെ ആറാമത്തെ പിഎഫ്ആ ആയുധപരിശീലന കേന്ദ്രവും പതിനെട്ടാമത്തെ വസ്തുവകയുമാണ് എൻഐഎ കണ്ടുകെട്ടുന്നത് എന്നത് ശ്രദ്ധേയം.  ഇവിടെ പിഎഫ്ഐയുടെ ഓഫീസും മറ്റു മുൻനിര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്.  മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവ നേരത്തെ എൻഐഎ കണ്ടുകെട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.