ചെന്നൈ: തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ ഏറ്റുമുട്ടലിലൂടെ പോലീസ് വെടിവെച്ചു കൊന്നു. ചോട്ടാ വിനോദ്, രമേഷ് എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read: Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ
Tamil Nadu | Two history sheeter shot dead by police at around 3.30 am today after they attacked police officials with a sickle at Guduvanchery on the outskirts of Chennai: Tambaram Police
— ANI (@ANI) August 1, 2023
Also Read: Guru Vakri 2023: വ്യാഴം വക്രഗതിയിൽ; ഈ 4 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!
ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കരണമൂട്ടിൽ പോലീസിന്റെ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. വാഹനപരിശോധനക്കിടെ ഗുണ്ടകൾ സഞ്ചരിച്ച വാഹനം അമിത വേഗത്തിലെത്തി പോലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നുമാണ് റിപ്പോർട്ട്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
#WATCH | Tamil Nadu | Two history sheeter shot dead by police at around 3.30 am today after they attacked police officials with a sickle at Guduvanchery on the outskirts of Chennai. pic.twitter.com/Qx7ldYsh2w
— ANI (@ANI) August 1, 2023
കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാർത്ഥം തങ്ങൾ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട ചോട്ടാ വിനോദിന്റെ പേരില്‍ പത്ത് കൊലക്കേസുകളും അമ്പതോളം മറ്റ് കേസുകളുമുണ്ട്. അതുപോലെ രമേഷിനെതിരെ അഞ്ച് കൊലപാതക കേസുകളും 30 മറ്റ് കേസുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...