NIA Raid In Kochi: തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ NIA റെയ്ഡ്
NIA Rain Kochi: മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്
കൊച്ചി: തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്.
Also Read: മകൾ ഒളിച്ചോടിയതിൽ പ്രതികാരം; കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവും ബന്ധുക്കളും
മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. ഇവർ വാറണ്ടുമായാണ് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Also Read: ഒരു വർഷത്തിന് ശേഷം മാളവ്യയോഗം; ഇവർക്ക് ഐശ്വര്യവും സമൃദ്ധിയും ഒരുമിച്ചെത്തും!
വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി. തുടർന്ന്, ഉദ്യോഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്ത് കയറിയത്. 8 പേര്‍ അടങ്ങുന്ന എന്‍ഐഎ സംഘമാണ് പരിശോധനക്കായി എത്തിയത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോർട്ട്. ഹൃദ്രോഗിയായ മുരളി മകനോടൊപ്പമാണ് താമസിക്കുന്നത്.
റെയ്ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഷിരൂരിൽ അർജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; നാവികസേനയെത്തും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ ഉള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.
Also Read: ഈ 4 രാശിക്കാർ സ്വർണ്ണ മോതിരം ധരിച്ചോളൂ, ഭാഗ്യം തേടിയെത്തും!
പരിശോധന നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തുന്നത്തോടെ ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.