സ്വർണക്കടത്ത് കേസിലെ (Gold smuggling case) മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ പെട്ടെന്നുള്ള നെഞ്ചുവേദനയെ തുടർന്ന് രണ്ടാമത് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അനിൽ അക്കരെ (Anil Akkare MLA) അവിടെ എത്തിയതെന്തിന്?  ചോദ്യം ചോദിച്ചിരിക്കുന്നത് മറ്റാരുമല്ല എൻഐഎ (NIA) തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു 


സ്വപ്നയെ (Swapna Suresh) പ്രവേശിപ്പിച്ച ദിവസം രാത്രിയിൽ അനിൽ അക്കരെ എംഎൽഎ ആശുപത്രിയിലെത്തിയെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.  ഇതെന്തിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എംഎൽഎയോട് ആരായുകയും ചെയ്തു.  അതിന് മറുപടിയായി എംഎൽഎ പറഞ്ഞത് മറ്റേതെങ്കിലും പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നുവെന്നാണ്.  


Also read: Gold smugling case: ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായെന്ന് സൂചന


ഇതിനിടയിൽ സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമാണെന്ന് അനിൽ അക്കരെ എംഎൽഎ (Anil Akkare MLA) പറഞ്ഞിരുന്നു.  കൂടാതെ മെഡിക്കൽ കോളേജിൽ സ്വപ്നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും ആരോപിച്ചിരുന്നു.  ഇതിനിടെയാണ് എംഎൽഎ ഒപ്പിച്ച പണി പുറത്തുവരുന്നത്.  


സ്വപ്നയെ ആദ്യം ആറു ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.  ആ സമയത്ത് അവിടെയെത്തിയ പ്രമുഖരെ കുറിച്ചുള്ള വിവരങ്ങൾ എൻഐഎ (NIA) പരിശോധിക്കുന്നുണ്ട്.