കേരളത്തിൽ Popular Front പ്രവർത്തകരുടെ വീട്ടിൽ NIA Raid, ഡൽഹിയിലും കർണാടകയിലും റെയ്ഡ്, Pakistan മായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റ് ചെയ്തു
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉൾപ്പെടെ നാലിടത്താണ് കേരളത്തിൽ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയലെ ജാഫ്രബാദിലും ബംഗളൂരുവിലെ രണ്ടിടത്തുമാണ് കേരളം കൂടാതെ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്.
Kochi : ദേശീയ അന്വേഷണ ഏജൻസി (NIA) കേരളത്തിൽ നാലിടത്ത് Raid നടത്തി. Malappuram ജില്ലയിലെ ചേളാരിയിലും കണ്ണൂരിലെ താണയിലും കൊച്ചിയിലുമാണ് റെയ്ഡ് നടത്തയിരിക്കുന്നത്. കേരളത്തിന് പുറമെ രാജ്യ തലസ്ഥാമായ ഡൽഹിയിലും കർണാടകയിലുമാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലർച്ചയൊണ് ഈ മൂന്ന് സംസ്ഥാനങ്ങളിലായി 10 ഇടങ്ങളിൽ കേന്ദ്ര ഏജൻസി പരിശോധന സംഘടിപ്പിച്ചത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉൾപ്പെടെ നാലിടത്താണ് കേരളത്തിൽ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയലെ ജാഫ്രബാദിലും ബംഗളൂരുവിലെ രണ്ടിടത്തുമാണ് കേരളം കൂടാതെ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്. പാകിസ്ഥാൻ സംഘടകളുമായും ഐഎസുമായി ബന്ധമുള്ള അഞ്ച് പേര് അറസ്റ്റ് ചെയ്തുയെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ALSO READ : സ്വപ്നയും സന്ദീപും കേരളത്തില്‍;സ്വര്‍ണ്ണകള്ളക്കടത്തില്‍ വന്‍ കണ്ണികളെ ലക്ഷ്യമിട്ട് എന്‍ഐഎ!
ഐഎസ് സംഘടനയുമായി ബന്ധമുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇവരെ എവിടെ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതുവരെ വ്യക്തമാക്കിട്ടില്ല. ഏഴോളം പേരെ സൂക്ഷ്മമായി ഇപ്പോഴും നിരീക്ഷിക്കുകയാണെന്ന് അന്വേഷണ ഏജൻസിയുടെ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി മുസ്ലീം യുവാക്കളെ ഉപയോഗിക്കുന്നതിനായി പാകിസ്ഥാൻ നേരിട്ട് ഇടപെടുലുകൾ നടത്തുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇവരെ സമൂഹമാധ്യമങ്ങൾ വഴിയാണ് പരിശീലനം നടത്തുന്നതെന്ന് വൃത്തങ്ങൾ അറിയിക്കുന്നത്.
ALSO READ : Gold Smuggling Case: പ്രതികളുടെ ജാമ്യ ഹർജി NIA കോടതി പരിഗണിക്കും
അതേസമയം കേരളത്തിൽ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്. റെയ്ഡ് നടക്കുന്നത് അറിഞ്ഞ് മലപ്പുറത്തെ പിഎഫ്ഐ നേതാവിന്റെ വീടിന് മുമ്പിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...