തിരുവനന്തപുരം:സ്വര്‍ണ്ണ ക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎ യും നടത്തുന്ന അന്വേഷണങ്ങള്‍ക്ക് സമാന്തരമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍ഫോഴ്സ്മെന്‍റ് കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുകയാണ്,സ്വപ്നയടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ 
പ്രതികളുടെ സാനിധ്യത്തിലാണ് ചോദ്യം ചെയ്യല്‍,


സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്ന് വ്യക്തമായതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്
കോടതിയെ അറിയിച്ചിരുന്നു,ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വിളിച്ച് വരുത്തിയത്.


ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു,എന്നാല്‍ സ്വപ്ന മുഖ്യമന്ത്രിയുടെ 
ഓഫീസില്‍ മറ്റാരെങ്കിലുമായും അടുപ്പം പുലര്‍ത്തിയിരുന്നോ എന്ന് എന്‍ഐഎ അന്വേഷിക്കുകയാണ്.


Also Read:വന്ദേഭാരത്‌ വിമാനങ്ങളില്‍ സ്വപ്ന കടത്തിയത് 10 കോടിയുടെ വിദേശ കറന്‍സി


സ്വപ്ന,സന്ദീപ് നായര്‍,സരിത്ത് എന്നിവര്‍ ഉന്നതന്മാരുമായി ബന്ധം ഉണ്ടായിരുന്നെന്ന് കസ്റ്റംസിനോടും എന്‍ഐഎ യോടും സമ്മതിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായവര്‍ വന്‍ കള്ളക്കടത്ത് സംഘത്തിന്‍റെ ഭാഗമായിരുന്നു എന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ശിവശങ്കറെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്,
കേസിലെ പ്രതികളും ശിവശങ്കറും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
എന്നാല്‍ സ്വര്‍ണ്ണ കള്ളക്കടത്തില്‍ ശിവശങ്കര്‍ എന്തെങ്കിലും തരത്തില്‍ സഹായം ചെയ്തോ എന്നതില്‍ ഇതുവരെയും എന്‍ഐഎ യ്ക്ക് 
തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന,ഇക്കാര്യത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലൂടെ ശക്തമായ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് 
എന്‍ഐഎ യുടെ ശ്രമം,അതുകൊണ്ട് തന്നെയാണ് അന്വേഷണം ശിവശങ്കറിനുമപ്പുറത്തേക്ക് നീളുന്നതും.