Nipah: നിപ്പ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച്ച കൂടെ അവധി, ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു
Nipah Kozhikde Updates: ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല.
കോഴിക്കോട്: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിതീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി ഒരാഴ്ച കൂടി തുടരും. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. അതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. ആദ്യം മരിച്ചയാള്‍ക്കും നിപയെന്ന് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സിച്ച ആശുപത്രിയില്‍ ശേഖരിച്ചിരുന്ന തൊണ്ടയിലെ സ്രവം പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
രണ്ടാമത് മരിച്ചയാള്‍ക്ക് ഈ വ്യക്തിയിൽ നിന്നാണ് സമ്പർക്കം ഉണ്ടായത് എന്നാണ് നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. കൂാതെ പരിശോധനയിൽ 30 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് രാവിലെ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്ത് നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ വെച്ച് ആദ്യ രോഗിയുമായി സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍, മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. 39 വയസുകാരനായ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട്ട് സജ്ജമാക്കിയ മൊബൈൽ ലാബിൽ കൂടുതൽ സാമ്പിളുകൾ പരിശോധിച്ച് വരികയാണ്. മലപ്പുറം ജില്ലയിലെ നിപ ആശങ്ക തൽക്കാലം ഒഴിഞ്ഞു. മഞ്ചേരിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം നെഗറ്റീവ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...