Kozhikode Nipah : മരിച്ച രണ്ട് പേർക്കുൾപ്പെടെ നാല് പേർക്ക് നിപ; കോഴിക്കോട് വൈറസ് ബാധ സ്ഥിരീകിച്ച് ആരോഗ്യമന്ത്രി
Kozhikode Nipah Cases : കേന്ദ്ര സംഘം നാളെ കോഴിക്കോട് എത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആകെ നാല് പോസിറ്റീവ് കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. വൈറസ് ബാധ മരിച്ച രണ്ട് പേർക്ക് പുറമെ ചികിത്സയിലുള്ള രണ്ട് പേർക്കും നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് നിപ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരാണുള്ളത്. ആദ്യ രോഗിയുമായി 158 പേരാണ് സമ്പർക്കത്തിൽ പെട്ടിട്ടുള്ളത്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസംഘം നാളെ ബുധനാഴ്ച എത്തും. ഇവർക്ക് പുറമെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നൈ ഐ സി എം ആറിലെ സംഘവും സംസ്ഥാനത്തെത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...