Nipah Rules Kerala : മലയാളി വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് വേണ്ട- തീരുമാനമായി
ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതിൻറെ ഭാഗമായി ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി.
ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് ആവശ്യപ്പെട്ടത്.
സർവകലാശാലയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി എത്തിയ വിദ്യാർത്ഥികളാണ് പ്രതിസന്ധയിലായത്. സെമസ്റ്റർ ബ്രേക്ക് കഴിഞ്ഞ് 18-ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും നിർദ്ദേശം ബാധകമാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു ഇതോടെ പ്രതിസന്ധിക്ക് അവസാനമായി,
സർവ്വകലാശാലയിലെ ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്,. നിരവധി മലയാളി വിദ്യാർത്ഥികളും ഇവിടെ എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...