കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട ഹൈറിസ്‌ക് വിഭാഗത്തിൽപെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിൽ നിപ സ്ഥിരീകരിച്ച അവസാന വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Nipah : നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്നെത്തും


ഇത് മാത്രമല്ല കഴിഞ്ഞ 11 ന് മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയിൽ മൊത്തം 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ പേർ ആശുപത്രിയിൽ എത്തിയിരുന്നു.  ഇന്നലെ 13 പേർ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന നടത്തുകയാണ്.


Also Read: Activist Gireesh Babu: പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ച നിലയിൽ


കേന്ദ്ര സംഘം ഇന്നും പരിശോധന തുടരുന്നു. ഇവർ ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നു ഒപ്പം നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെ പ്രകീർത്തിക്കുകയുമുണ്ടായി. കേന്ദ്രത്തിൽ നിന്നും എത്തിയ ഒരു സംഘം ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ആരോഗ്യ മന്ത്രിപറഞ്ഞത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.