Kozhikode : കോഴിക്കോട് നിപ്പ (Nipah Virus) ബാധിച്ച് മരിച്ച 12 വയസുകരന്റെ റൂട്ട് മാപ്പ് ജില്ല ഭരണകൂടം പുറത്ത് വിട്ടു. ഓഗസ്റ്റ് 27 മുതലുള്ള കൂട്ടിയുടെ നീക്കങ്ങളാണ് റൂട്ട് മാപ്പിലൂടെ (Route Map) പുറത്ത് വിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

28ന് പനി ബാധിച്ച കുട്ടിയെ അടുത്ത ദിവസം ഞായറാഴ്ച സമീപത്തെ സ്വാകാര്യ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്ന് 31-ാം തിയതി മുക്കത്തെ EMS ആശുപത്രിയിലെത്തിച്ചു. ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് കുട്ടിയെ മാറ്റിയത്.


ALSO READ : കോഴിക്കോട് മരിച്ച കുട്ടിയ്ക്ക് Nipah Virus സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; ഉന്നതതല യോഗം ചേരും


ജില്ല ഭരണകൂടം പുറത്ത് വിട്ട കുട്ടിയുടെ റൂട്ട് മാപ്പ് (തിയതി സമയം സ്ഥലം എന്ന ക്രമത്തിൽ)


1. ഓഗസ്റ്റ് 27 - വൈകിട്ട് 5-5.30 വരെ- ചാത്തമംഗലം പാഴൂരിലെ സമീപവാസികളായ കുട്ടികൾക്കൊപ്പം കളിച്ചു
2. ഓഗസ്റ്റ് 28 - മുഴുവൻ ദിവസവും കുട്ടി വീട്ടിലായിരുന്നു
3. ഓഗസ്റ്റ് 29 - രാവിലെ 8.30 മുതൽ- 8.45 വരെ - എറിഞ്ഞിമാവ് ഡോ മുഹമ്മെദ്സ് സെൻട്രൽ ക്ലിനിക്ക് (ഓട്ടോയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
4. ഓഗസ്റ്റ് 29 - 9 മണിയായപ്പോൾ തിരികെ വീട്ടിലെത്തി
5. ഓഗസ്റ്റ് 30 - വീട്ടിൽ തന്നെ
6. ഓഗസ്റ്റ് 31 - രാവിലെ 9.58- 10.30 വരെ മുക്കെ ഇഎംഎസ് ആശുപത്രിയിൽ- അമ്മാവന്റെ ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്
7. ഓഗസ്റ്റ് 31 - രാവിലെ 10.30- ഉച്ചയ്ക്ക് 12 വരെ ഓമശ്ശേരി ശാന്തി ആശുപത്രി- അമ്മാവന്റെ ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്
8. ഓഗസ്റ്റ് 31 - ഉച്ചയ്ക്ക് ശേഷം ഒരു മണി - കോഴിക്കോട് മെഡിക്കൽ കോളേജ്- ആംബുലൻസിലാണ് കുട്ടിയെ എത്തിച്ചത്.
9. സെപ്റ്റംബർ 1 - കോഴിക്കോട് മിംസ് ആശുപത്രി - ആംബുലൻസിലാണ് കുട്ടിയെ എത്തിച്ചത്.


ALSO READ : Nipah Alert: കോഴിക്കോട്ടെ നിപ്പ ബാധ, തമിഴ്നാടും ജാഗ്രതയിൽ അതിർത്തിയിൽ പരിശോധന



ALSO READ : Nipah Virus ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാരം


അതേസമയം നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് അഞ്ച് ബന്ധുക്കൾ പ്രാർഥന ചടങ്ങ് നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.