തിരുവനന്തപുരം: നീതി ആയോഗിൻറെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. 2019-20 വർഷത്തിലെ കണക്ക് പ്രകാരമാണിത്. തമിഴ്നാട് തെലുങ്കാന സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആകെ കണക്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഉത്തർ പ്രദേശാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തായിരുന്ന ആന്ധ്രാ പ്രദേശ് ഇത്തവണ നാലാം സ്ഥാനത്തേക്ക് പോയി. പക്ഷെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ആദ്യ പത്തിൽ തന്നെ ഇടം  നേടിയെന്നതുള്ളത് ശ്രദ്ധേയമാണ്.


Also Read: മദ്യവിൽപ്പനയിൽ റെക്കോർഡ്; BevCo ഔട്ട്ലറ്റുകളിൽ ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം



ആകെയുള്ള പ്രകടനത്തിൽ മിസോറാമാണ് ഏറ്റവും മികച്ച സംസ്ഥാനം. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹിയും ജമ്മു കാശ്മീരുമാണ് ഏറ്റവും പിന്നിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും വേൾഡ് ബാങ്കും ചേർന്നാണ് റിപ്പോർട്ട് തയ്യറാക്കിയത്.


കോവിഡ് പ്രതിരോധം മുതൽ അങ്ങോട്ട് എല്ലാം കേരളത്തിന് അനുകൂല ഘടകങ്ങളാണ്. സംസ്ഥാന സർക്കാരിനും ഇതിന് പലപ്പോഴായി പ്രശംസ ലഭിച്ചിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.