തിരുവനന്തപുരം: ബേബി ഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ അറിവോടെയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി (NK Premachandran MP). മുല്ലപ്പെരിയാർ വിഷയം പോലെ ഇത്ര സങ്കീർണമായ ഒരു വിഷയത്തിൽ ഉദ്യോ​ഗസ്ഥർക്ക് എങ്ങിനെയാണ് തീരുമാനം എടുക്കാൻ സാധിക്കുകയെന്നും എംപി ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം സങ്കീർണമായ വിഷയത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വം അറിയാതെ ഉത്തരവ് പുറത്തിറക്കാൻ ഉദ്യോ​ഗസ്ഥർ ധൈര്യം കാണിക്കില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം തന്നെ ജലവിഭവ വകുപ്പ് മന്ത്രി വഴി മുഖ്യമന്ത്രിയിൽ എത്താറുണ്ട്. ഏതൊരു ഉദ്യോ​ഗസ്ഥനും മുല്ലപ്പെരിയാർ സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയാം. തമിഴ്നാട് കൊടുത്ത റിക്വസ്റ്റ് പരിശോധിക്കുമ്പോൾ കൂടുതൽ നിജസ്ഥിതി ബോധ്യപ്പെടുമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.


ALSO READ: Mullaperiyar | മുല്ലപ്പെരിയാറിൽ കേരളത്തിന് വൻ വീഴ്ച; ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയത് വനംമന്ത്രിയറിയാതെ


ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്നാട് കത്ത് നൽകിയത്. ബോധപൂർവമായ ഒരു രാഷ്ട്രീയ തീരുമാനം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും മുൻപ് നടത്തിയ പ്രസ്താവനകൾ സംശയത്തെ ബലപ്പെടുത്തുന്നു. മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞത് ആശങ്കയും ഉത്കണ്ഠയും ഉയർത്തി ഭീതി പരത്താൻ ശ്രമിക്കരുത്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നാണ്.


139 അടിയായി ജലനിരപ്പ് ഉയർത്തിയപ്പോൾ ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞത് അതിനെ പോസിറ്റീവായി കാണുന്നുവെന്നാണ്. അതിന് ശേഷം കേരളത്തിലെ പാർലമെന്റ് അം​ഗം അടക്കമുള്ളവർക്ക് കേരള പോലീസ് പ്രവേശനം നിഷേധിച്ചു. എന്നാൽ തമിഴ്നാട്ടിൽ പ്രളയസാഹചര്യം നിലനിൽക്കേ വകുപ്പ് മന്ത്രി നേരിട്ടെത്തി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു.


ALSO READ: Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ; ഡിഎംകെയെ വിമർശിച്ച് പനീർസെൽവം


139.5 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കേ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരംമുറിക്കാൻ കേരളം അനുവദിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ പറഞ്ഞു. എന്നിട്ടും കേരള സർക്കാർ മൗനം തുടരുകയായിരുന്നെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.