പത്തനംതിട്ട: പത്തനംതിട്ട അട്ടച്ചാക്കൽ എത്തിയാൽ വ്യത്യസ്ഥമായ ഒരു ബസ് കാത്തിരുപ്പു കേന്ദ്രം കാണം. പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രം. നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ നിർമ്മിച്ചതാണിത്. പത്തനംതിട്ട അട്ടച്ചാക്കൽ കൈപ്പള്ളിപ്പടിയിലെ മനോഹരമായ ഒരു ബസ് കാത്തിരുപ്പ് കേന്ദ്രമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമ്മിച്ചത് നാട്ടിലെ ചെറുപ്പക്കാരുടെ സൗഹൃദ കൂട്ടായ്മയാണ്. മുള, ഈറ, കമുകിൻ തടി, ഓല എന്നിവ ഉപയോഗിച്ചാണ് തീർത്തും പ്രകൃതി സൗഹൃദമായി ഈ വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ചത്. മഴയും വെയിലും കൊണ്ട് നാട്ടിലെ സ്കൂൾകുട്ടികൾ ബസ് കയറാൻ നിൽക്കുന്നത് കണ്ടാണ് ഇത്തരമൊരു വെയിറ്റിങ്ങ് ഫെഡ് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു.

Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്


വെയിറ്റിങ്ങ് ഷെഡ് തങ്ങൾക്ക് ഉപകാര പ്രദമായതായി എന്ന്  കുട്ടികളും പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇവിടെ ഒരു മിറർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാർ. ഒപ്പം റോഡിന്റെ ഓരത്ത് മനോഹരമായ ഒരു പൂന്തോട്ടവും നിർമ്മിക്കാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക