കിടപ്പുരോഗിയോട് ക്രൂരത; സർജറി വാർഡിൽ ഫാനില്ല; വീട്ടിൽ നിന്നും കൊണ്ടുവന്നപ്പോൾ വാടക ഈടാക്കി നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ
ഫാൻ പ്രവർത്തിക്കുന്നില്ല എന്ന് പരാതിപ്പെട്ടപ്പോൾ വീട്ടിൽ നിന്നും ഫാൻ കൊണ്ടു വരാൻ അശുപത്രി അധികൃർ പറഞ്ഞു
സർജറി വാർഡിലെ ഫാനുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും കൊണ്ടുവന്ന് ഫാൻ ഉപയോഗിച്ചതിന് കിടപ്പുരോഗിയോട് വാടക ഈടാക്കി നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ. ദിവസം അമ്പത് രൂപ വീതം അടയ്ക്കാനാണ് ആശുപത്രി അധികൃതർ രോഗിയോട് ആവശ്യപ്പെട്ടത്. വൈദ്യുതി ചാർജ് ഈടാക്കിയാതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളനാട് പ്രീജാ വിലാസത്തിൽ 39കാരനായ പ്രദീപിനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്.
സർജറി വാർഡിലെ 12 ഫാനിൽ എട്ട് മാത്രമെ പ്രവർത്തിക്കൂ. ചൂട് അസഹനീയമായപ്പോൾ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പരാതിപ്പെട്ടപ്പോൾ വീട്ടിൽ നിന്നും ഫാൻ കൊണ്ടു വരാൻ അശുപത്രി അധികൃർ പറഞ്ഞു. ഫാൻ കൊണ്ടുവന്നപ്പോഴാണ് വൈദ്യുത ചാർജ് എന്ന പേരിൽ ദിവസ വാടക 50 രൂപ നൽകാൻ നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ രോഗിയോട് ആവശ്യപ്പെട്ടത്.
ബൈക്ക് അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ പ്രദീപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഒമ്പത് ദിവസങ്ങൾക്ക് മുമ്പാണ് രോഗിയെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുന്നത്. ശരീരം മുഴുവൻ തളർന്ന അവസ്ഥയിൽ കിടക്കുന്ന രോഗി കടുത്ത ചൂട് കാരണം തകരാറിലായ ഫാൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ നിന്ന് ഫാൻ കൊണ്ട് വരാൻ അശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി പ്രദീപ് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് ഫാൻ കൊണ്ടു വന്നപ്പോൾ ദിവസേന 50 രൂപ വച്ച് ആശുപത്രിയിൽ അടയ്ക്കാൻ അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തെ 100 രൂപ വൈദ്യുതി ചാർജ്ജ് ഇടാക്കി ബില്ലും നൽകി.
സംഭവം ശ്രദ്ധയിൽ പ്പെട്ടില്ലന്നും സാധാരണ പുറത്ത് നിന്നും കൊണ്ടുവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് കമ്മറ്റി ചാർജ് ഈടാക്കാറുണ്ട് എന്ന് ആശുപത്രി സൂപ്രണ്ട് നിതാ എസ് നായർ പറഞ്ഞു. പരാതിയിടെ അടിസ്ഥാനത്തിൽ പണം റീഫണ്ട് ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...