നീട്ടി ഹോൺ അടിക്കുന്നത് നിർത്തിക്കോ! ഇല്ലെങ്കിൽ MVD പൂട്ടിടും
ഇതിനായി ഓപ്പറേഷൻ ഡെസിബെൽ ശക്തമാക്കുകയാണെന്ന് MVD അറിയിച്ചു.
തിരുവനന്തപുരം : പൊതുനിരത്തിൽ ശബ്ദ മലിനീകരണം (Sound Pollution) ഉണ്ടാക്കുന്നവിധം ഹോൺ അടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിനായി ഓപ്പറേഷൻ ഡെസിബെൽ ശക്തമാക്കുകയാണെന്ന് MVD അറിയിച്ചു.
ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയിൽ ബോധവൽക്കരണം നടത്തുകയും ലക്ഷ്യമിട്ടാണ് MVD തങ്ങളുടെ ഓപ്പറേഷൻ ഡെസിബെൽ കൊണ്ട് ഉദ്ദേശിക്കുന്നത്.
ALSO READ : Kurup Movie | 'അപ്പന് അടുപ്പിലും ആവാം' ; കുറുപ്പ് സിനിമയുടെ പ്രൊമോഷൻ വാഹനത്തിനെതിരെ യുട്യൂബർ മല്ലു ട്രാവലർ
ഇത്തരത്തിലുള്ള ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇതൊരു ശല്യത്തേക്കാൾ ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്. പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഡെസിബെൽ നടപ്പിലാക്കുന്നതെന്ന് എംവിഡി അറിയിച്ചു.
ALSO READ : ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം; ഉത്തരവ് പുറത്തിറക്കി Transport Commissioner
ഇതിന്റെ പ്രരംഭഘട്ടമായി MVD പ്രധാന നഗരങ്ങളിലായി പരിശോധന ആരംഭിക്കുകയും ചെയ്തു. ട്രാഫിക് സിഗ്നൽ, ട്രാഫിക് ബ്ലോക്ക്, സ്കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ ശബ്ദ മലിനീകരണം സൃഷ്ടിക്കാതിരിക്കാൻ കർശനമായി തടയാനാണ് എംവിഡിയുടെ തീരുമാനം.
70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതും കൂടാതെ 120 ഡെസിബല്ലിന് മുകളിൽ നിരന്തരം ശബ്ദം കേൾക്കുകയാണെങ്കിൽ ചെവിയുടെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കും.
ALSO READ : E Bull Jetന് പൂട്ട്, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
ഇത് സംബന്ധിച്ച് MVD യുടെ ഫേസ്ബുക്ക് പോസ്റ്റ്
ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും . ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് , കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് ഒാട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ടെന്നാണ് IMA നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
വികസിത രാജ്യങ്ങളിൽ, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഒഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോൾ ഇന്ത്യയിൽ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു.
ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഡെസിബെൽ നടപ്പിലാക്കുന്നത്. ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയിൽ ബോധവൽക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷൻ ഡെസിബെൽ കൊണ്ടുദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...