Kochi : തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം കുറുപ്പിനെതിരെ (Kurup Movie) യൂട്യൂബർ മല്ലു ട്രാവലർ (Mallu Traveler). ചിത്രത്തിന്റെ പ്രൊമോഷനായി ഒരു കാറിന്റെ പുറത്ത് നിയമവിരുദ്ധമായി സ്റ്റിക്കർ പതിപ്പിച്ചതിനെതിരെയാണ് വ്ളോഗറായ മല്ലു ട്രാവലർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
"സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ" എന്നാണ് മല്ലു ട്രാവലർ തന്റെ ഫേസ്ബുക്ക് പോസിറ്റിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി ഉപയോഗിച്ച കാറിന്റെ ചിത്രവും പങ്കുവെച്ചാണ് വ്ളോഗർ സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ALSO READ : Kurup Movie Box Office Collection : കുറുപ്പ് 50 കോടി ക്ലബിൽ, നേട്ടം വെറും 5 ദിവസങ്ങൾ കൊണ്ട്
വാഹനം നേരത്തെ എറണാകുളത്ത് വെച്ച് എംവിഡി പിടികൂടി കേസ് രജിസ്റ്റർ ചെയ്താണെന്നും വ്ളോഗർ തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നു. എന്നാൽ വാഹനുടമ അത് കാര്യമാക്കാതെയാണ് സ്റ്റിക്കർ പതിപ്പിച്ച കാറുമായി പൊതുനിരത്തിൽ ഇറങ്ങുന്നതെന്ന് മല്ലു ട്രാവലർ പോസ്റ്റിൽ പറയുന്നു.
ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചുള്ള വാഹനങ്ങൾക്കെതിരെ എന്തുകൊണ്ട് എംവിഡി നടപടിയെടുക്കുന്നില്ല എന്നും മല്ലു ട്രാവലർ ചോദിക്കുന്നണ്ട്.
ALSO READ : Kurup Movie Review : പകുതി സത്യത്തോടൊപ്പം ചില കണ്ണികൾ ചേർത്ത് കുറുപ്പ്
മല്ലു ട്രാവലറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ??
സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ,
എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു
(ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത് കണ്ട് ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
MVD Kerala
( ഇവിടെ അനുവദിനീയമാണു എന്ന് പറയുന്നവരോട്
ഈ വണ്ടി പെർമ്മിഷൻ ഇല്ലാതെ ആണു സ്റ്റിക്കർ പതിപ്പിച്ചത്. കഴിഞ്ഞ. ആഴ്ച്ച എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയി mvd rajesh sir , ഈ വണ്ടിക്കെതിരെ കേസ് എടുത്ത് , വാഹനം പഴയ നിലയിൽ ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് , എന്നാൽ ഓണർ നിയമത്തെ വെല്ലു വിളിച്ച് ഇപ്പൊഴും രൂപ മാറ്റം വരുത്താതെ റോഡിലൂടെ യാത്ര ചെയ്യുകയാണു
എന്നെ തെറി പറഞ്ഞൊ എനിക് വിഷയം ഇല്ലാ
നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...