പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാതെ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വെള്ളം മുടങ്ങിയിട്ട് ദിവസം രണ്ട് കഴിഞ്ഞെങ്കിലും അധികാരികൾ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ജല വിതരണം മുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ഇത് കാരണം രണ്ട് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. എന്നാൽ അട്ടപ്പാടി നിവാസികൾക്ക് ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രികളിലെത്തണമെങ്കിൽ മണ്ണാർക്കാടുവരെ യാത്ര ചെയ്യണം. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്


40 കിലോമീറ്റർ ദൂരം 12 വളവുകളുള്ള അട്ടപ്പാടി ചുരമിറങ്ങമ്പോഴേക്കും രോഗികളുടെ നില വഷളാകും. ഇതുവരെ 10 രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോയി. നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾ വെള്ളമില്ലാത്തത് കാരണം ആകെ വലഞ്ഞിരിക്കുകയാണ്. 


മോട്ടോറിൽ ചെളി അടിഞ്ഞതാണ് ജലവിതരണം മുടങ്ങാൻ കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ അനാസ്ഥ. ജലവിതരണം മുടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യാതൊരു പരിഹാര മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. 

Read Also: തിരുവനന്തപുരത്ത് ആരെ നിർത്തും ഇത്തവണ; കുഴഞ്ഞ് മറിഞ്ഞ് ബിജെപി ലോക്സഭാ സ്ഥാനാർത്ഥിത്വം


അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി. നിവവിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും, ആരോഗ്യമന്ത്രി വീണാ ജോർജും ഇടപെട്ടതോടെയാണ് അധികൃതർ ആശുപത്രിയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.