Trivandrum: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും നൽകുന്ന ഈ പദ്ധതി വഴി   ഇതുവരെ 520 പ്രവാസികൾ നാട്ടിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.


ALSO READ: Omicron Covid Variant : ഒമിക്രോൺ അതിവേഗം പടരുന്നു; ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി


ആകെ 10 കോടി രൂപ ഈ സംരംഭങ്ങൾക്ക് സബ്സിഡി ഇനത്തിൽ അനുവദിച്ചു. രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക റൂട്ട്‌സ് നൽകുന്നു. 


ALSO READ: Kerala COVID Update: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; 2514 പേർക്ക് കൂടി രോഗബാധ


സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകൾ വഴി വായ്പ ലഭിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാൻ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കുടുതൽ വിവരങ്ങൾക്ക് 1800 425 3939


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.