കോട്ടയം: കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെചൊല്ലി തര്‍ക്കം മുറുകുകയാണ്. ഇതിനിടെ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി കോട്ടയം മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, നിഷാ ജോസ് കെ മാണി ഈ വാര്‍ത്തയെ നിഷേധിക്കുകയാണ് ഉണ്ടായത്‌. താന്‍ മത്സരരംഗത്തേയ്ക്കില്ല എന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ കഴിവുള്ള വളരെയധികം ആളുകള്‍ ഉണ്ടെന്നും നിഷാ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് താത്പര്യമെന്നും നിഷാ കൂട്ടിച്ചേര്‍ത്തു.


പിജെ ജോസഫ്‌ സീറ്റ് ആവശ്യപ്പെട്ടതു മുതല്‍ നിഷാ മാണി മത്സരിക്കുമെന്ന അഭൂഹങ്ങള്‍ പരന്നിരുന്നു.