വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കാം; ഏപ്രിൽ ഒന്ന് വരെ അവസരം
പുതിയ വോട്ടർമാർക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാർ വിവരങ്ങൾ രേഖപ്പെടുത്താൻ കോളമുണ്ടാകും
വോട്ടർപട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ വിവിധ വ്യവസ്ഥകൾ അടങ്ങിയ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി സർക്കാർ വിജ്ഞാപനം ചെയ്തു . വോട്ടർപട്ടികയിൽ നിലവിൽ പേരുള്ളവർ ആധാർ വിവരങ്ങൾ 2023 ഏപ്രിൽ ഒന്നിന് മുൻപ് ചേർക്കണം. ഇതിനായി 6ബി ഫോം ലഭ്യമാക്കിയിട്ടുണ്ട് .
ആധാർ നമ്പർ ഹാജരാക്കാൻ കഴിയാത്തവർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷുറൻസ് കാർഡോ ഡ്രൈവിങ് ലൈസൻസോ പാൻ നമ്പറോ നൽകാമെന്നും വ്യവസ്ഥയുണ്ട് . പുതിയ വോട്ടർമാർക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാർ വിവരങ്ങൾ രേഖപ്പെടുത്താൻ കോളമുണ്ടാകും .
നിയമഭേദഗതി അനുസരിച്ച് ഇനി മുതൽ ജനുവരി 1,ഏപ്രിൽ 1,ജൂലൈ 1,ഒക്ടോബർ 1 എന്നീ തീയതികളിലൊന്നിൽ 18 വയസ് തികയുന്നവർക്ക് അപ്പോൾ തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം . നിലവിൽ ജനുവരി 1 വച്ച് മാത്രമാണ് പ്രായപരിധി കണക്കാക്കിയിരുന്നത് . ജെൻഡർ വേർതിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...