ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു; ദുബായിൽ നിന്നും ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ട് നൽകും
Jayakumar Dead Body Cremation : ഒരാഴ്ച മുമ്പാണ് ജയകുമാർ ദുബായിൽ വെച്ച് ജീവനൊടുക്കിയത്. തുടർന്ന് ഇന്നാണ് ദുബായിൽ നിന്നും ജയകുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചത്
കൊച്ചി : ദുബായിൽ വെച്ച് ആത്മഹത്യ ചെയ്ത ഏറ്റുമാനൂർ സ്വദേശിയായ പ്രവാസിയുടെ മൃതദേഹം സംസ്കാരിക്കുന്നതിൽ ധാരണയായി. മരിച്ച ജയകുമാറിനൊപ്പമെത്തിയ ലക്ഷ്ദ്വീപ് സ്വദേശിനി സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ കുടുംബം സമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ജയകുമാറിന്റെ ബന്ധുക്കുൾ ധാരണപത്രം ഒപ്പിട്ട് നൽകി. മൃതദേഹം കൊച്ചിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്‍റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സുഹൃത്ത് സഫിയയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് സഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് ജയകുമാറിന്‍റെ ബന്ധുക്കളെ വിളിച്ചുവരുത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാനില്ലെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ മധ്യസ്ഥതയിൽ വെച്ച് നടത്തിയ ചർച്ചയിൽ ജയകുമാറിന്റെ മൃതദേഹം ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ടു നൽകാൻ ധാരണയാകുകയായിരുന്നു.
ALSO READ : Tirur Hotel Owner Murder: ഷിബിലിക്കെതിരെ ഫർഹാന 2021ൽ പോക്സോ കേസ് നൽകി, ശേഷം സൗഹൃദം; ഇന്ന് ഒരുമിച്ച് കൊലപാതകം
നേരത്തെ സഫിയ നൽകിയ പരാതയിൽ ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ചർച്ച നടത്തിയിട്ടും മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ജയകുമാറിന്‍റെ മരണവിവരം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും സംഭവം ചൂണ്ടിക്കാട്ടി എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു. നാലര വർഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് അമ്മ പ്രസന്നകുമാരിയും ചൂണ്ടിക്കാട്ടി. ഒടുവിൽ മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. വിവാഹമോചനം നടക്കാത്തതിനാൽ ജയകുമാർ മനോവിഷമത്തിലായിരുന്നെന്ന് സഫിയ പറയുന്നു
ഒരാഴ്ച മുമ്പ് ദുബായിൽ വച്ചാണ് ജയകുമാർ ആത്മഹത്യ ചെയ്തത്. വിവാഹിതനായ ജയകുമാർ നാലുവർഷമായി ലക്ഷദ്വീപ് സ്വദേശി സഫിയയ്ക്കൊപ്പമാണ് താമസം. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനാലാണ് വിമാനത്താവളത്തിൽ നിന്ന് സഫിയ ഏറ്റുവാങ്ങിയത്.
യുഎഇയിലെ നടപടികൾ എല്ലാ പൂർത്തിയാക്കി ഇന്ന് മെയ് 26 പുലർച്ചെയാണ് ജയകുമാറിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്നത്. അലുവയിൽ മൃതദേഹം സംസ്കരിക്കാനായിരുന്നു ആദ്യ തീരുമാനം എന്നാൽ പോലീസിന്റെ എൻഒസി ലഭിക്കാതെ വന്നതും ജയകുമാറിന്റെ കുടുംബ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ സംസ്കാരം വൈകുകയായിരുന്നു. എട്ട് മണിക്കൂറിലധികം നേരമാണ് ജയകുമാറിന്റെ മൃതദേഹവുമായി സഹൃത്തുക്കൾ ആലുവ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകളിൽ കാത്ത് നിന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...