കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി... രണ്ട് ലക്ഷം രൂപ സംഭാവന നല്കി നഴ്സ്
കൊറോണ വൈറസ് പോരാട്ടത്തില്‍ കേരളത്തിന് സഹായഹസ്തവുമായി നഴ്സ്.
കൊറോണ വൈറസ് പോരാട്ടത്തില്‍ കേരളത്തിന് സഹായഹസ്തവുമായി നഴ്സ്.
തൃശ്ശൂര്‍ നെല്ലായി സ്വദേശി ഷീബ ആന്‍ഡ്രൂസാണ് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കൊറോണ വിഭാഗത്തിലെ നഴ്സാണ് ഷീബ.
ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ തൃശൂര്‍ ജില്ലാ ആശുപത്രി മാനേജ്മെന്‍റ് കമ്മറ്റിയിലേക്കുമാണ് ഷീബ നല്‍കിയത്.
രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത തനിക്ക് സംഭാവന നല്‍കാന്‍ മടി തോന്നിയില്ലെന്നും ഷീബ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കുമുള്ള തുക കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിനാണ് കൈമാറിയത്.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്കു ഒരുലക്ഷം രൂപ, ഷീബയ്ക്കു വേണ്ടി ഭര്‍ത്താവ് ആന്‍ഡ്രൂസാണ് കൈമാറിയത്. പത്ത് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സാണ് ഷീബ.
ഇതാദ്യമായല്ല ദുരിതാശ്വാസനിധിയിലേക്ക് ഷീബ സംഭാവന ചെയ്യുന്നത്. മുമ്പ് പ്രളയത്തിന്റെ സമയത്ത് ശമ്പളത്തില്‍നിന്ന് കട്ട് ചെയ്‌തോളാന്‍ ഇവര്‍ എഴുതികൊടുത്തിരുന്നു.