ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച  അമ്മു സജീവ് (21)യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സഹപാഠികളായ മൂന്ന് പെൺകുട്ടികൾക്കെതിരെ പിതാവ് പൊലീസിൽ പരാതി നൽകി. കുടുംബത്തിൻ്റെ പരാതിക്ക് പിന്നാലെ മൂന്ന് പെൺകുട്ടികളിൽ നിന്ന് പ്രിൻസിപ്പൽ വിശദീകരണം തേടി. സംഭവത്തിൽ അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. മുറിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നും അധ്യാപകരും ഇതിനൊക്കെ കൂട്ട്നിന്നുവെന്നും കുടുംബം പറഞ്ഞു.  


Read Also: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു


'അമ്മു ടൂര്‍ കോഓര്‍ഡിനേറ്റര്‍ ആയത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ക്ലാസിലിരുന്ന അവളെ വിളിച്ച് വരുത്തി ശുചിമുറിയിൽ വെച്ച് തല്ലി. ഇവിടെ നടക്കുന്ന പ്രശ്നങ്ങളെ പറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിൽ മൂന്ന് കുട്ടികൾക്ക് മെമ്മോ നൽകിയിരുന്നു. ലോ​ഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തി അനുവാദമില്ലാതെ വിദ്യാർഥികൾ അവളുടെ മുറിയിൽ പരിശോധന നടത്തി. ഇത് അമ്മുവിന് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.


കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ സാമ്പത്തിക തിരിമറി നടത്തിയിരുന്നു. ഇത് പുറത്ത് പറയാമോ എന്ന് ഭയപ്പെട്ട് അമ്മുവിനെ ഇവർ അപായപ്പെടുത്തിയതാകാം' എന്ന് മാതാവ്  രാധാമണി പറഞ്ഞു. 


സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്ന് സഹോദ​രൻ അഖിൽ സജീവ്. വിദ്യാർഥികൾ മുറിയിൽ തള്ളിക്കയറിയതിൽ പരാതി നൽകിയിരുന്നെന്നും വിദ്യാ‍ർഥികൾ സാമ്പത്തിക തിരിമറി നടത്തിയത് അമ്മുവിന് അറിയാമായിരുന്നെന്നും അഖിൽ പറഞ്ഞു.


'ചെറിയ ഉയരം പോലും പേടിയുള്ള അവൾ എങ്ങനെ ഉയരത്തിൽ കയറിയെന്ന് അറിയില്ല. അപകടം പറ്റിയപ്പോൾ പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ല. അവൾ ആത്മഹത്യ ചെയ്യില്ലെന്നും തെന്നി വീണതുമല്ല. മരണത്തിന് പിന്നിലെ കാരണം പുറത്ത് വരണം' അഖിൽ പറഞ്ഞു.


പത്തനംതിട്ട എസ്എംഇ കോളേജ് ഓഫ് നഴ്സിങ് വിദ്യാർഥിയും തിരുവനന്തപുരം അയിരൂർ പാറ സ്വദേശിയുമായ അമ്മു വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.‌  കെട്ടിടത്തിൽ നിന്ന് പരിക്കേറ്റ വിദ്യാർഥിയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. വീട്ടുക്കാരെ വിവരമറിയിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.