ഡൽഹി: ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് പാർട്ടിയിൽ നിന്നും മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ആപ് മന്ത്രിസഭയിൽ ഗതാഗതം, ഐടി, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു കൈലാഷ് ഗെഹ്ലോട്ട്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കൈലാഷ് ഗെഹ്ലോട്ട് രാജിവച്ചത്.
പാർട്ടിയിലെ പ്രശ്നങ്ങളാണ് ഗെഹ്ലോട്ടിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഡൽഹി സർക്കാരിൽ ഗതാഗതം, നിയമം, റവന്യൂ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ സുപ്രധാന പദവികൾ വഹിച്ച നേതാവാണ് കൈലാഷ് ഗെഹ്ലോട്ട്. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച ഗെഹ്ലോട്ട് ഇക്കാര്യം വ്യക്തമാക്കി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് കത്ത് നൽകി.
ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാൻ വിനിയോഗിക്കുകയാണ്, അതിനാൽ ഡൽഹിക്ക് യഥാർഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമാണെന്ന് കൈലാഷ് കത്തിൽ വ്യക്തമാക്കി. ലജ്ജാകരമായ നിരവധി വിവാദങ്ങൾ ഉണ്ടെന്നും ആം ആദ്മിയിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോയെന്ന് എല്ലാവരും സംശയിക്കുന്നുവെന്നും ഗെഹ്ലോട്ട് കത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.