ഗവര്‍ണറേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് ഒ. രാജഗോപാല്‍
ഇരുവരും മര്യാദ ലംഘിക്കുകയാണെന്ന്‍ പറഞ്ഞ അദ്ദേഹം ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്നും വിമര്‍ശിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സംയമനം പാലിക്കണമെന്നും തമ്മില്‍ പോരടിക്കുന്നത് അഭികാമ്യമല്ലെന്നും ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍.
ഇരുവരും മര്യാദ ലംഘിക്കുകയാണെന്ന്‍ പറഞ്ഞ അദ്ദേഹം ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്നും വിമര്‍ശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കേണ്ടതായിരുന്നുവെന്നും ഇത് ചട്ടലംഘനമാണോയെന്ന് വിദഗ്ധർ തീരുമാനിക്കട്ടെയെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. സുപ്രീംകോടതിയിൽ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയിൽ ഗവര്‍ണര്‍ വിശദീകരണവും തേടിയിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.