തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അദ്ദേഹം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരന്തത്തിന്‍റെ ഗൗരവമനുസരിച്ച്, നഷ്ടപരിഹാര തുക കുറവാണെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. 


പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കും. ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. 


അതുകൂടാതെ, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ സമഗ്ര നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നുണ്ട്.
ഇതിനായി റവന്യൂ, ഫിഷറീസ്, ടൂറിസം മന്ത്രിമാരെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര. ഗുജറാത്ത് എന്നിവിടങ്ങളില്‍ ഫിറഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. 


അതുകൂടാതെ,  അടിയന്തരമായി നല്‍കേണ്ട സഹായം യാതൊരു തരത്തിലും തടഞ്ഞു വയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിച്ചേർന്ന മലയാളികൾക്ക് താൽക്കാലികാശ്വാസമായി 2500 രൂപ സർക്കാർ നല്‍കും. അവരെ തിരിച്ച് കേരളത്തിലെത്തിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.