വാഗമണ്ണിലെ ഓഫ് റോഡ് റേസ്; നടൻ ജോജു ജോർജിനെതിരെ കേസ്
വാഗമണ്ണിലെ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് മോട്ടോർവാഹന വകുപ്പ്
ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് മോട്ടോർവാഹന വകുപ്പ്. നിരോധനം ലംഘിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് കേസ്. സ്ഥലം ഉടമയ്ക്കും സംഘാടർക്കും റേസിൽ പങ്കെടുത്തവർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ജോജു ജോർജ് നേരിട്ട് ഹാജരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടിസും നല്കിയിട്ടുമുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്‍റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റേസുകൾക്ക് കലക്ടറുടെ നിരോധനമുണ്ട്.
ജോജു ജോർജ് വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. നിയമ ലംഘനം നടന്നുവെന്ന് വ്യക്തമായതോടെ ലൈസൻസുമായി ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് ജോജുവിന് നിർദേശം. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കും. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്ന് ഇടുക്കി ആർടിഒ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. റൈഡ് സംഘടിപ്പിച്ചത് ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് . വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു റേസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...