Muttil Tree Felling case:ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒജി ശാലിനി
വിഷയത്തിൽ ശാലിനിയുടെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി
തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥ പരാതി നൽകി. റദ്ദാക്കിയ തൻറെ ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. നിലവിൽ സെക്രട്ടറിയേറ്റിൽ നിന്നും മാറ്റിയ ശാലിനി ഹയർ സെക്കൻഡറി വകുപ്പിലാണ്. അതേസമയം തനിക്കെതിരായ നടപടി ചട്ടങ്ങൾ പാലിക്കാതെയാണെന്ന പരാതിയിലായിരുന്നു നടപടി എന്നാണ് ശാലിനിയുടെ പരാതിയിലെ വാദം.
വിഷയത്തിൽ ശാലിനിയുടെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. രണ്ട് ദിവസം മുൻപാണ് ശാലിനിയെ സെക്രട്ടറിയേറ്റിൽ നിന്നും മാറ്റിയത്. ആദ്യം ശാലിനിക്ക് ലഭിച്ച് ഗുഡ് സർവ്വീസ് എൻട്രി സർക്കാർ റദ്ദാക്കിയിരുന്നു. തൊട്ടു പിന്നാലെ ഇതിൻറെ ഉത്തരവിലും സർക്കാർ തിരുത്തൽ വരുത്തി.
ALSO READ: Muttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി
റവന്യൂ വകുപ്പിൻറെ പട്ടയ വിതരണത്തിനെ പ്രശംസിച്ചാണ് കഴിഞ്ഞ ഏപ്രിലിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്.മരം മുറി വിവാദവും തുടർന്നുണ്ടായ മാറ്റങ്ങളും ശേഷം ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു.
ALSO READ: Muttil Tree Felling: ഒ ജി ശാലിനിക്കെതിരെ നടപടി,സെക്രട്ടറിയേറ്റിൽ നിന്നും പുറത്താക്കി
മുട്ടിൽ മരം മുറിക്കേസിലെ വിവരാവകാശ രേഖക്ക് മറുപടി കൊടുത്തതാണ് ഒജി ശാലിനിക്കെതിരെ നടപടി വരാൻ കാരണം. തുടർന്ന് ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA