തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളിലാക്കും മുന്‍പ് ഒരു തവണകൂടി ആലോച്ചോളൂ... സ്വത്ത് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം!!


COMMERCIAL BREAK
SCROLL TO CONTINUE READING

വാര്‍ദ്ധക്യകാലത്ത് മക്കളുടെ താങ്ങും തണലും ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്‌. ഈ ട്രസ്റ്റിന്‍റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രേഖ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.


സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ എ​ത്തി​​ച്ചേരുന്നപ്പെ​ടു​ന്ന പ​ല​രും ശേ​ഷി​ക്കു​ന്ന സ്വ​ത്തും പ​ണ​വും സ​ർ​ക്കാ​റി​ന്​ സം​ഭാ​വ​ന ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്​. നി​ല​വി​ൽ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ ഏ​റ്റെ​ടു​ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല. ഇതാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കാന്‍ പ്രേരണയായത്‌. വ​യോ​ജ​ന ക്ഷേ​മ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി ചെ​യ​ർ​മാ​നാ​യ സീ​നി​യ​ർ സി​റ്റി​സ​ൺ കൗ​ൺ​സി​ലി​ന്​ കീ​ഴി​ലാ​കും ട്ര​സ്​​റ്റ്​ പ്ര​വ​ർ​ത്ത​നം. പ​ണ​മാ​യും ഭൂ​മി​യാ​യും ട്ര​സ്​​റ്റി​ന്​ ല​ഭി​ക്കു​ന്ന സ്വ​ത്ത്, സം​ര​ക്ഷി​ക്കാ​ൻ ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ​ക്ക്​ വി​നി​യോ​ഗി​ക്കാ​നാ​ണ്​ പ​ദ്ധ​തി.


വൃ​ദ്ധ​സ​ദ​ന​ങ്ങ​ളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ​യോ​ധി​ക​ർ​ക്ക്​ വീ​ൽ​ചെ​യ​ർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ചെ​ലവു​ക​ൾ​ക്ക്​ ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്ര​സ്​​റ്റ്​ വ​രു​ന്ന​തോ​ടെ വ​യോ​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ടു​ത​ൽ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.