Omchery NN Pillai Passed Away: എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു; അന്ത്യം 100ാം വയസിൽ
ആകസ്മികം എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിന് 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1951ൽ ആകാശവാണിയിൽ ഉദ്യോഗസ്ഥനായാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആകസ്മികം എന്ന ഓർമ്മക്കുറിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
ഡൽഹിയിലെ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി എൻ.എൻ. പിള്ള ജനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.