മലപ്പുറം: മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ മുപ്പത്തിയാറുകാരനായ രോ​ഗിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. 
സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ALSO READ: Covid updates Kerala |സംസ്ഥാനത്ത് ഇന്ന് 3,297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 43 മരണം


വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്യാൻ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.


ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ. നിലവിൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.


ALSO READ: India COVID Update : രാജ്യത്ത് 7,145 പേർക്ക് കൂടി കോവിഡ് രോഗബാധ; 289 മരണങ്ങൾ കൂടി


ആദ്യ കേസ് കർണാടകയിൽ റിപ്പോർട്ട് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 112 ആയി.  മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40ഉം ഡൽഹിയിൽ 22ഉം ആയി ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.