THiruvananthapuram : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ (Chief Minister) സാന്നിധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് തീരുമാനമെടുത്തു.  സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട്  നിർദ്ദേശിച്ചു. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും  പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.


ALSO READ: Omicron spread | ഒമിക്രോൺ വ്യാപനം; സ്കൂളുകൾ ഭാഗികമായി അടയ്ക്കും; പുതിയ തീരുമാനങ്ങൾ ഇവയാണ്


കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും. 


ALSO READ: University exam | സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിൽ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ; സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ നടത്തിയേക്കും


ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്.  സംസ്‌ഥാനത്ത്  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളതെന്ന് യോ​ഗം വിലയിരുത്തി. 


ALSO READ: Sabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി


 


10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി നൽകിയത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവിഡ് കൊവിഡ് വാക്സീനേഷൻ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ വാക്സീനേഷൻ ക്യാംപുകൾ നടത്തി കൗമാരക്കാരുടെ വാക്സീനേഷൻ എത്രയും പെട്ടെന്ന് പൂ‍ർത്തിയാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.