Thiruvananthapuram : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ വൻ തോതിൽ പടരുന്ന സാഹച്ചഹര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. സംസ്ഥാനത്ത് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും 7 ദിവസം ഹോം ക്വാറന്റീന്‍  നിര്ബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


ALSO READ: Omicron | കേരളത്തിൽ ഒമിക്രോൺ വ്യാപനത്തിൽ വർധന; മൂന്നാം തരം​ഗം നേരിടാൻ ഹോം കെയർ പരിശീലനം ആരംഭിച്ചു


ലോ റിസ്ക്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് മുമ്പ് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഒമിക്രോൺ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയത്. ഇത് മാത്രമല്ല  കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Kerala COVID 19 Update | സംസ്ഥാനത്ത് ഇന്ന് 4649 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു


 


നിലവിൽ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തന്നവരെ വിമാനത്താവളത്തിൽ വേർത്തിരിച്ചാണ്  ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിലും 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തണം.


ALSO READ: Kerala Omicron Update : സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 280 രോഗബാധിതർ


 


കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുകയും ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരിൽ 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക