Omicron Covid Variant : കോംഗോയിൽ നിന്നെത്തിയ ഒമിക്രോൺ രോഗബാധിതന് നിരവധി പേരുമായി സമ്പര്‍ക്കം
നിലവിൽ ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികെയാണ്. കൂടാതെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.
Kochi : എറണാകുളത്ത് ഇന്നലെ ഒമിക്രോൺ കോവിഡ് വകഭേദം (Omicron COvid Variant) മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ ആൾക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടായതായി സ്ഥിരീകരിച്ചു. ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഇയാൾ മാളുകളിലും റെസ്റ്റോറന്റുകളിലും പോയിരുന്നതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വലുതാണ്. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. നിലവിൽ ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികെയാണ്. കൂടാതെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൂടാതെ എല്ലാ ജില്ലകളിലും നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ALSO READ: Omicron: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിലിരിക്കുന്നവർ കർശനമായി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണന്ന് മന്ത്രി ആവശ്യപ്പെട്ടു.
ALSO READ: Omicron: ഒമിക്രോണിന്‍റെ ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്
സംസ്ഥാനത്ത് ഇന്നലെ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പുതുതായി രോഗം സ്ഥീരികരിച്ചത്. ഇവരില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
അതേസമയം, രാജ്യത്ത് ഇതുവരെ 73 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധ്തരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 32 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ALSO READ: Omicron | ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി കേന്ദ്രം
ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാന ങ്ങളുടെ പേരും എണ്ണവും ഇപ്രകാരം.
മഹാരാഷ്ട്ര - 32, രാജസ്ഥാൻ - 17, ഗുജറാത്ത് - 4, കർണാടക - 3, കേരളം -5, ആന്ധ്രാപ്രദേശ് -1, തെലങ്കാന -2, പശ്ചിമ ബംഗാൾ -1, ചണ്ഡീഗഡ് -1, തമിഴ്‌നാട് -1, ഡൽഹി - 6.
കൊറോണയുടെ പുതിയ വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കുന്നത് സർക്കാരിന്‍റെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടകരമായ ഈ വകഭേദത്തെ നേരിടാൻ കേന്ദ്ര സർക്കാർ ബൂസ്റ്റർ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...