Omicron: വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി കേന്ദ്രം
Omicron BF.7 variant detected in India: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ശക്തമാക്കി.
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു. വീണ്ടും കോവിഡ് വ്യാപന സാധ്യതകൾ ഉയരുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും ശക്തമാക്കി.
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളവും ജാഗ്രതയിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം ബാധിക്കാൻ എളുപ്പം സാധ്യതയുള്ള പ്രായമായവർ അനുബന്ധ രോഗമുള്ളർ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കൂടുതൽ കരുതലും വേണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നും റാപ്പിഡ് റെസ്പോൺസ് യോഗം നിർദ്ദേശിച്ചു. വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ചികിത്സതേടണം. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണമെന്നും നിർദ്ദേശത്തിലുണ്ട്. പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 28 ശതമാനംപേര്‍ മാത്രമാണ് ഇതുവരെ കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...