Omicron Calicut | കോഴിക്കോട് ഒമിക്രോൺ ആശങ്ക? സ്രവം പരിശോധനക്ക് അയച്ചു
ഇദ്ദേഹത്തിൻറെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യറാക്കി വരികയാണ്.
കോഴിക്കോട്: സംസ്ഥാനത്തും ഒമിക്രോൺ ആശങ്ക. 21-ന് യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇദ്ദേഹത്തിൻറെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ സമ്പർക്കപ്പട്ടികയിൽ നിലവിൽ നാല് ജില്ലകളിൽ ഉള്ളവർ ഉൾപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹത്തിൻറെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യറാക്കി വരികയാണ്. ഇന്നലെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ആൾക്കായിരുന്നു രോഗം. എന്നാൽ ഇയാൾ രാജ്യം വിട്ടതായാണ് വിവരം.
Also Read: Omicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ
ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. നവംബർ 27-ന് ഇയാൾ ദുബായിലേക്ക് കടന്നതായാണ് വിവരം. ഇയാളുടെ സമ്പർക്കപ്പട്ടികയിലെ 240 പേർക്കും നെഗറ്റീവായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...