Omicron: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരത്തും എറണാകുളത്തുമാണ് പുതുതായി രോഗം സ്ഥീരികരിച്ചത്. ഇവരില്‍
രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കും, യുകെയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
Also Read: Omicron: ഒമിക്രോണിന്‍റെ ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്
അതേസമയം, രാജ്യത്ത് ഇതുവരെ 73 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധ്തരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 32 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാന ങ്ങളുടെ പേരും എണ്ണവും ഇപ്രകാരം.
മഹാരാഷ്ട്ര - 32, രാജസ്ഥാൻ - 17, ഗുജറാത്ത് - 4, കർണാടക - 3, കേരളം -5, ആന്ധ്രാപ്രദേശ് -1, തെലങ്കാന -2, പശ്ചിമ ബംഗാൾ -1, ചണ്ഡീഗഡ് -1, തമിഴ്‌നാട് -1, ഡൽഹി - 6.
കൊറോണയുടെ പുതിയ വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കുന്നത് സർക്കാരിന്‍റെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടകരമായ ഈ വകഭേദത്തെ നേരിടാൻ കേന്ദ്ര സർക്കാർ ബൂസ്റ്റർ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...