തിരുവനന്തപുരം:  Omicron Variant: കൊറോണ വകഭേദമായ ഒമിക്രോൺ വൈറസ് (Omicron) രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ സാഹചര്യം വിലയിരുത്താൻ  മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകനയോഗം (Covid Review Meeting) ചേരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തിൽ വിദഗ്ദരുമായി നടത്തിയ ചർച്ചയിൽ വിദഗ്ദസമിതി മുന്നോട്ടുവെച്ച നിർദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും വിലയിരുത്തും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കമുള്ള ഇളവുകളിലും ഇന്ന് ചർച്ചയുണ്ടാകും.  ഇക്കാര്യത്തിൾ കഴിഞ്ഞ അവലോകന യോഗം (Review Meeting) ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്നും കൂട്ടണമെന്നായിരുന്നു ആവശ്യം.  


Also Read: Omicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ


കൂടാതെ ക്രിസ്തുമസ്, ന്യൂ ഇയർ സമയത്ത് മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം ചർച്ച ചെയ്യും. കൊറോണയുടെ പുതിയ വകഭേദമായ  ഒമിക്രോൺ (Omicron) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.  


ഇതിന്റെ അടിസ്ഥാനത്തിൽ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും.  ഇവർക്കായി പ്രത്യേക വാർഡ് സജ്ജീകരിക്കും.  ഭയം വേണ്ടെന്നും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മാധ്യമപ്രവർത്തകരെ കാണവേ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) വ്യക്തമാക്കിയിരുന്നു. 


Also Read: Sputnik V | സ്പുട്നിക് വി ഒമിക്രോൺ വാരിയന്റിനെ പ്രതിരോധിക്കുമെന്ന് ​ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്


ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വച്ച് പരിശോധന നടത്തുകയും നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാക്കിയിട്ടുമുണ്ട്.  ഇനി ഒരുപക്ഷേ അവർക്ക് പോസിറ്റീവായാൽ ക്വാറന്‍റീൻ സമയപരിധി നീട്ടുകയും ഇവരെ  പ്രത്യേക വാർഡിലേക്ക് മാറ്റുകയും ചെയ്യും. 


മാത്രമല്ല ഒമിക്രോൺ വേരിയന്‍റ് ഉണ്ടോന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.