Onam 2021 : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല
ഉത്സവ ബത്തയും ബോണസും നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
Thiruvananthapuram : ഇത്തവണ ഓണത്തിന് (Onam 2021) സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് നൽകില്ല. കോവിഡ് രോഗബാധയെ തുടർന്ന് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതെ സമയം ഉത്സവ ബത്തയും ബോണസും നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
സാധാരണയായി ഒരു മാസത്തിൽ 15ാം തീയതിക്ക് ശേഷമാണ് ഓണം വരുന്നതെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ഈ വര്ഷം ശമ്പളം അഡ്വാൻസ് നൽകേണ്ട എന്നാണ് നിർദ്ദേശം. ഈ വര്ഷം ആഗസ്റ്റ് 20 നാണ് ഓണം.
മുമ്പ് പിടിച്ച് വെച്ച ശമ്പളം ഇപ്പോൾ ഗഡുക്കളായി കൊടുത്ത് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അഡ്വാൻസ് ശമ്പളം കൂടി കൊണ്ടേക്ക ആവശ്യമില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് അന്തിമ തീരുമാനം ഇനിയും വന്നിട്ടില്ല.
ALSO READ: Onam 2021: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ നിർദ്ദേശത്തിൽ തീരുമാനം എടുക്കുകയുള്ളു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കോവിഡ് പ്രതിസന്ധിക്കിടയിലും ശമ്പള പരിഷ്ക്കരണ നടത്തിയ സാഹച്ചര്യത്തിൽ ശമ്പളം അഡ്വാൻസ് നൽകേണ്ടതില്ലെന്നാണ് തീരുമാനം.
ALSO READ: Covid-19 ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരംഗം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
കഴിഞ്ഞ വര്ഷം ഓണത്തിന്റെ അദ്വാൻസ് നല്കാൻ ഏകദേശം 6000 കോടിയിലേറെ രൂപ വേണ്ടി വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ അതിൽ 8000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ സാമ്പത്തിക സ്ഥിതി മോശമാണെന്നും ജീവനക്കാർ അവസ്ഥ മനസിലാക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...