Onam 2021: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതൽ

Onam Special Kit: ഓണകിറ്റ് അടുത്ത മാസം 18 ന് മുൻപ് പൂർണമായും വിതരണം ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.   

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 11:49 AM IST
  • സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം
  • എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണ കിറ്റ് ലഭിക്കും
  • ഓണകിറ്റ് അടുത്ത മാസം 18 ന് മുൻപ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം
Onam 2021:  സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: Onam Special Kit: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിച്ചു. രാവിലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ കിറ്റ് വിതരണം ചെയ്ത് ഔദ്യോഗികമായി ഉദ്ഘാടനം നടത്തി. 

തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി റേഷൻ കടയിലാണ് കിറ്റ് (Onam 2021) വിതരണ ഉദ്ഘാടനം നടന്നത്.  എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണ കിറ്റ് ലഭിക്കും. 

Also Read: Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ

ഓണകിറ്റ് (Onam Kit) അടുത്ത മാസം 18 ന് മുൻപ് പൂർണമായും വിതരണം ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്.

നേരത്തെ കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അത് ഒഴിവാക്കുകയായിരുന്നു.  

Also Read: Onam 2021: കർഷകർക്ക് സന്തോഷ വാർത്ത; ഓണകിറ്റിൽ ഒരു വിഭവം കൂടി ചേർത്ത് പിണറായി സർക്കാർ

കാർഡ് ഉടമയ്ക്ക് ലഭിക്കുന്നത് 570 രൂപയുടെ കിറ്റാണ്.  കിറ്റിൽ പഞ്ചസാര, തേയില, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍, മുളക്പൊടി, ഉപ്പ്, ആട്ട, ഉപ്പേരി, മഞ്ഞള്‍, ബാത്ത് സോപ്പ്, അണ്ടിപ്പരിപ്പ്, എലയ്ക്ക, നെയ്യ്, സേമിയ/പാലട/ഉണക്കലരി എന്നിവയിലേതെങ്കിലും ഒന്ന് എന്നിവ അടങ്ങിയിരിക്കും. 

ഈ 16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും കുടുംബശ്രീയാണ് നല്‍കുന്നത്.  ഇത്തവണയും ഓണവും ഒരു കാട്ടികൂട്ടൽ മാത്രമായിരിക്കാനാണ് സാധ്യത.  കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ടുതന്നെ ഇത്തവണയും ഓണച്ചന്തകൾ ഉണ്ടാകില്ലയെന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News