മലയാളികൾക്ക് ഓണത്തിരക്കുകൾ തുടങ്ങി. തിരുവോണ നാളില്‍ വീടുകളിലെല്ലാം ഓണസദ്യ ഒരുക്കുന്നതിന്റെ തിരക്കായിരിക്കും. നിരവധി വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല അല്ലേ? 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലടയും, പച്ചടിയും അങ്ങനെ ചില ഐറ്റങ്ങൾ ഇതിനകം നിങ്ങൾ നമ്മുടെ പേജിൽ കണ്ടിട്ടുണ്ടായിരിക്കും അല്ലേ.  എന്നാൽ ഇന്ന് നമുക്ക് സദ്യയിൽ തീരെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഐറ്റത്തെ പരിചയപ്പെട്ടലോ.  



Also Read: Onam 2021 ; ഓണസദ്യ അൽപം കളർഫുള്ളാകൻ Beetroot പച്ചടി, ഇതാ ബീറ്റ്റൂട്ട് പച്ചടിയുടെ രൂചിക്കൂട്ട്


സദ്യയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ഓലന്‍ എന്നതിൽ ആർക്കും സംശയമില്ലല്ലോ അല്ലേ. മലയാളിയുടെ തനതായ വിഭവമാണ് ഓലൻ.  അങ്ങനെയെങ്കിൽ ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ഓലന്‍ തയാറാക്കാം.  അതിനുള്ള കൂട്ടുകള്‍ എന്തൊക്കെയാണെന്ന് നമുക്കറിയാം...  


ഓലൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങള്‍ 


കുമ്പളങ്ങ - ഇടത്തരം വലിപ്പമുളളത് - 1 


മത്തങ്ങ കഷണങ്ങളാക്കിയത് - 1 കപ്പ് 


പച്ചമുളക് - നെടുകെ കീറിയത് 6 എണ്ണം 


തേങ്ങാപ്പാല്‍ - 1 കപ്പ് 


വന്‍പയര്‍ - കാല്‍ കപ്പ് (വേവിച്ചത്) 


ബീന്‍സ് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ - 3 ടീസ്പൂണ്‍


Also Read: Onam 2021: പിങ്ക് പാലട പ്രഥമൻ,രഹസ്യം ഇതാണ്, ഒാണത്തിന് പരീക്ഷിക്കാം


ആദ്യം വന്‍പയര്‍ ഉപ്പിട്ടു വേവിച്ച് മാറ്റിവയ്ക്കുക. ശേഷം കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീന്‍സും പച്ചമുളകിട്ട് നന്നായി വേവിക്കുക. ശേഷം പയറും പച്ചക്കറിയും യോജിപ്പിക്കുക.. കറിവേപ്പിലയും ഉപ്പും ഇടുക. എന്നിട്ട് അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിക്കുക. നന്നായി ഇളക്കി കൊടുക്കുക.  ശേഷം തിളക്കുന്നതിനു മുമ്പ് ഇറക്കി വയ്ക്കുക. അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഒന്നിളക്കി കൊടുത്ത ശേഷം മൂടിവയ്ക്കാം. ദേ..  ഓലന്‍ റെഡി...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.