Happy Onam 2022: ഐശ്വര്യം നിറഞ്ഞ നന്മയുടെ ഓണം ആശംസിക്കാം... പ്രിയപ്പെട്ടവര്‍ക്കായി ചില തിരുവോണാശംസകള്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Happy Onam 2022:  കനത്ത മഴയുടെ വിവിധ വര്‍ണ്ണങ്ങളിലുള്ള  മുന്നറിയിപ്പുകള്‍ക്കിടെ ഏറെ പ്രതീക്ഷകളോടെ വീണ്ടും ഓണം വന്നെത്തി...   കോവിഡ് മഹാമാരിയും കാലവര്‍ഷക്കെടുതികളും ഒപ്പമുണ്ട് എങ്കിലും ഓണത്തിന്‍റെ മാറ്റ് കുറയ്ക്കാന്‍ ഇക്കുറി എന്തായാലും മലയാളി തയ്യാറല്ല... 


പ്രതീക്ഷകളുടെ പൂവിളികളുമായി ഒരിയ്ക്കല്‍ക്കൂടി ഓണം വന്നെത്തിയിരിയ്ക്കുകയാണ്. സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഓണക്കാലം മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ആഘോഷമാണ്. ഓണം പടിവാതിലിൽ എത്തി നിൽക്കുന്ന ഈ വേളയിൽ  അകലത്തിരിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്  നേരാം നന്മയുടെ നല്ല നാളെയുടെ ആശംസകള്‍.... !!


Also Read:  Onam 2022: വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സീ കേരളം


ഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ എല്ലാ പ്രിയപ്പെട്ടവര്‍ക്കും തിരുവോണാശംസകള്‍....!!


നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ നൈർമല്ല്യവും ചേർന്ന പൊന്നിൻ ചിങ്ങ മാസത്തിലെ പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെ നമുക്കൊരുമിക്കാം... തിരുവോണാശംസകള്‍....!!


വര്‍ണ്ണങ്ങള്‍ വരി വിതറുന്ന തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസിൽ നിറയെ ആഹ്ളാദവും, വിരുന്നിനെത്തിയ പൊന്നോണത്തിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!


ഈ ഓണം നിങ്ങൾക്കും കുടുംബത്തിലും സന്തോഷവും സമാധാനവും നിറയട്ടെ... ഏവർക്കും തിരുവോണാശംസകള്‍..!


നിങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും ഓണത്തിന്‍റെ സൗരഭ്യം നിറയട്ടെ, വർണ്ണാഭമായ പൂക്കളവും രുചിയൂറുന്ന വിഭവങ്ങളുമായി ഈ ഓണം നിങ്ങളിൽ സന്തോഷം നിറയ്ക്കട്ടെ... ഹൃദയം നിറഞ്ഞ ആശംസകൾ...!! 


പുതുവർഷവും ഓണാഘോഷവും നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ.... നിങ്ങൾക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു...!


മനോഹരമായ ഓർമ്മകൾ സമ്മാനിയ്ക്കുന്ന ഒരു നല്ല ഓണം ആശംസിക്കുന്നു...!! നല്ല ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ. തിരുവോണാശംസകള്‍...!! 
  
ഈ ഓണത്തിന് ഏറെ അകലെയിരുന്നുകൊണ്ട് നിങ്ങൾക്ക് ഹൃദ്യമായ ഓണാശംസകൾ നേരുന്നു...!! 


ഈ ഓണത്തിന് നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും ആശംസിക്കുന്നു...! വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ നേരുന്നു...!! 


നന്മയുടെ ഈ ഓണ നാളിൽ ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏറെ അനുഗ്രഹം നൽകട്ടെ. തിരുവോണാശംസകള്‍...!


ഓണ സദ്യയുടെ മറക്കാത്ത രുചി പോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതവും. ഹൃദയത്തിൽ നിന്ന് ഓണാശംസകൾ...!


നാട്ടിലും നിരത്തിലും ആരവമൊരുക്കി ഒരിക്കൽകൂടി പൊന്നോണമെത്തി. മാവേലി മന്നനെ വരവേൽക്കുന്ന ഈ വേളയിൽ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍...!


നിങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും സാഫല്യമാകുന്നതാകട്ടെ ഈ ഓണം...  നിങ്ങളുടെ ജീവിതം പൂക്കാലം പോലെ വർണ്ണാഭമായതും ഓണ സദ്യ പോലെ സമൃദ്ധവുമാകട്ടെ... സ്നേഹം നിറഞ്ഞ തിരുവോണാശംസകള്‍...!


 സന്തോഷവും ആരോഗ്യവും നിറഞ്ഞ തിരുവോണാശംസകള്‍....!  


കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വരവായി....  ഏവര്‍ക്കും തിരുവോണാശംസകള്‍....!! 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.