തിരുവോണ ദിനത്തിലെ പ്രധാന ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങൾ വിളമ്പി സദ്യ ഉണ്ണുന്നത് ഓണാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് ഇലയിൽ ഓരോ പ്രത്യേക സ്ഥാനവും ക്രമവും ഉണ്ട്. അതുപോലെ തന്നെ സദ്യ കഴിക്കുന്നതിനും ഒരു രീതിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൂശനിലയുടെ തലഭാഗം കഴിക്കുന്നയാളുടെ ഇടത്ത് വശത്ത് വരുന്ന രീതിയിലാണ് ഇലയിടേണ്ടത്. സദ്യയിലെ ഓരോ വിഭവങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. ആദ്യം ഉപ്പ് വിളമ്പണം. ഇതിന് പിന്നാലെ പപ്പടം, പഴം, ശർക്കര വരട്ടി, കായവറുത്തത് എന്നിവ വിളമ്പണം. പുളി ഇഞ്ചി, അച്ചാർ, ഓലൻ, കാളൻ, എരിശേരി, പുളിശേരി, അവിയൽ, കൂട്ടുകറി, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, കിച്ചടി എന്നിങ്ങനെ പിന്നാലെ വിളമ്പണം. ഇലയുടെ നടുക്കായി ചോറ് വിളമ്പണം. ഇങ്ങനെയാണ് സദ്യ വിളമ്പേണ്ടതിന്റെ ക്രമം. ഇതിന് ശേഷം പരിപ്പും, നെയ്യും. അതിന് പിന്നാലെ സാമ്പാർ, മോരുകറി, ഉള്ളി തീയൽ, രസം, സംഭാരം, ഒടുവിൽ പായസവും.


ഓണസദ്യ കഴിക്കുന്നതിനും ഒരു രീതിയുണ്ട്. എല്ലാത്തരം പച്ചക്കറികളും ഉപയോ​ഗിച്ചാണ് ഓണസദ്യ തയ്യാറാക്കുന്നത്. ഓണസദ്യയുടെ മുഴുവൻ സ്വാദും ആസ്വദിക്കണമെങ്കിൽ സദ്യ കഴിക്കേണ്ട രീതിയിൽ തന്നെ കഴിക്കണം. മധുരം, പുളി, ഉപ്പ്, എരിവ്, കയപ്പ്, ചവർപ്പ് എന്നിങ്ങനെ ആറ് രസങ്ങളാണ് ഉള്ളത്. ഇതേ ക്രമത്തിൽ തന്നെയാണ് സദ്യ കഴിക്കേണ്ടതും. എല്ലാ വിഭവങ്ങളും വിളമ്പിത്തീരുമ്പോൾ ആദ്യം ശർക്കരവരട്ടിയും കായവറുത്തതുമാണ് കഴിക്കേണ്ടത്. അടുത്തതായി ചോറ് കഴിക്കാം. നെയ്യും പരിപ്പും കൂട്ടിയാണ് ചോറ് ആദ്യം കഴിക്കേണ്ടത്. ഇതിന് ശേഷം പുളിയിഞ്ചി കൂട്ടണം. പുളിയിഞ്ചിക്ക് ശേഷം ആദ്യം മധുരമുള്ള കറികൾ കൂട്ടണം. പൈനാപ്പിൾ പച്ചടി ഉണ്ടെങ്കിൽ അത് പിന്നീട് കൂട്ടുകറി അടുത്തത് മത്തൻ എരിശ്ശേരി അല്ലെങ്കിൽ കാളനും അവിയലും പച്ചടിയും എരിശ്ശേരിയും എന്നിങ്ങനെ മാറി മാറി കഴിക്കാം.


ALSO READ: Onam 2023: അത്തം ഓ​ഗസ്റ്റ് 20ന്; മഹാബലിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ, ആദ്യ പൂക്കളം ഒരുക്കേണ്ടത് എപ്പോൾ?


ഏതു കറി കഴിച്ചാലും ഒരൽപം ഓലൻ കഴിച്ചിട്ട് അടുത്ത കറി കഴിക്കുന്നതാണ് നല്ലത്. കാരണം, ഓലൻ കഴിക്കുമ്പോൾ നാവ് വൃത്തിയാകും. അതിനാൽ ഓരോ കറിയുടെയും യഥാർത്ഥ രുചി ആസ്വദിച്ച് കഴിക്കാനാകും. മധുരവും പുളിയും ഉള്ള കറികൾ കഴിച്ച് കഴിഞ്ഞാൽ പിന്നീട് ഉപ്പും എരിവുമുള്ള വിഭവങ്ങളാണ് കഴിക്കേണ്ടത്. അച്ചാർ, പച്ചടി, തോരൻ എന്നിവ കഴിക്കാം. കയ്പ്പും ചവർപ്പും ഉള്ള കറികൾ സദ്യയിൽ പൊതുവേ കുറവാണ്.


ചോറും സാമ്പാറും കഴിച്ച് കഴിഞ്ഞാൽ ചോറും രസവും കഴിക്കാം. അവസാനം പായസം കഴിക്കാം. പായസം കഴിച്ചതിന് ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കണം. അവസാനം മോരുകൂട്ടി ചോറുണ്ണുന്നത് ദഹനം ശരിയായി നടക്കാനും മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും സഹായിക്കും. അച്ചാറും തോരനും അൽപ്പം ബാക്കി വച്ചാൽ മോരിനൊപ്പം കഴിക്കാം. ഒടുവിൽ ഒരു പഴം കൂടി കഴിച്ചാൽ ഇല മടക്കാം. സദ്യക്കിടയിൽ വെള്ളം കുടിക്കുമ്പോൾ ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.