Onam 2023: അത്തം ഓ​ഗസ്റ്റ് 20ന്; മഹാബലിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ, ആദ്യ പൂക്കളം ഒരുക്കേണ്ടത് എപ്പോൾ?

Atham date: അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. അന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 10:11 PM IST
  • അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് ശുദ്ധി വരുത്തി മഹാബലിയെ വരവേൽക്കാൻ ആദ്യത്തെ പൂക്കളം ഒരുക്കണം
  • ഇങ്ങനെ പത്ത് ദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്ക് മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തുമെന്നാണ് വിശ്വാ‌സം
Onam 2023: അത്തം ഓ​ഗസ്റ്റ് 20ന്; മഹാബലിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ, ആദ്യ പൂക്കളം ഒരുക്കേണ്ടത് എപ്പോൾ?

പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. അന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്.

സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ ദ്വാദശി തിഥിയിലാണ് തിരുവോണം ആഘോഷിക്കുന്നത്. 27 നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമാണ്. വാമനനായി അവതരിച്ച മഹാവിഷ്ണു മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കൽ കാണാൻ മഹാബലി അവസരം ചോദിച്ചു.

ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് മഹാബലിക്ക് ഭൂമിയിലെത്താൻ മഹാവിഷ്ണു അനുവാദം നൽകി. ഈ ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. മഹാബലിയെ വരവേൽക്കാൻ അത്തം മുതൽ പത്ത് ദിവസം മലയാളികൾ ഒരുങ്ങുന്നു. ഈ വർഷം ഓ​ഗസ്റ്റ് 20 ഞായറാഴ്ചയാണ് അത്തം വരുന്നത്.

അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് ശുദ്ധി വരുത്തി മഹാബലിയെ വരവേൽക്കാൻ ആദ്യത്തെ പൂക്കളം ഒരുക്കണം. ഇങ്ങനെ പത്ത് ദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്ക് മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തുമെന്നാണ് വിശ്വാ‌സം. സമ്പദ്‌ സമൃദ്ധിയും ഐശ്വര്യവും നൽകാനായി മഹാബലിയെത്തുന്ന ദിനമാണ് തിരുവോണ ദിനം.

ഈ വർഷം ഓ​ഗസ്റ്റ് 29ന് ആണ് തിരുവോണം. 28ന് ഉത്രാടത്തിന് ഒന്നാം ഓണവും 29ന് തിരുവോണം 30ന് അവിട്ടത്തിന് മൂന്നാം ഓണവും 31ന് ചതയത്തിന് നാലാം ഓണവും ആഘോഷിക്കുന്നു. ഓ​ഗസ്റ്റ് 31ന് ആണ് ഈ വർഷത്തെ ഓണാഘോഷങ്ങൾ അവസാനിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News