ബെംഗളൂരു: ഓണത്തിനോടനുബന്ധിച്ച് കേരളത്തിലേക്കും ബെംഗളൂരുവിലേക്കും പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഓഗസ്റ്റ് 25 മുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

32 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാനാണ് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ സ്‌പെഷ്യൽ ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഈ 32 സ്പെഷ്യൽ ബസുകളിൽ 22 എണ്ണത്തിനും 25 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി മാത്രമേയുള്ളൂ. അവയുടെ ടിക്കറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്തിട്ടുണ്ട്. ഈ 22 ബസുകളും ഓഗസ്റ്റ് 25 ന് യാത്ര ആരംഭിക്കും.


ഓഗസ്റ്റ് 23 മുതൽ 27 വരെ സാധാരണ സർവീസുകൾ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തും. മൈസൂരു-എറണാകുളം സെക്ഷനിലും പ്രത്യേക സർവീസ് നടത്തും. കർണാടക ആർടിസി ടിക്കറ്റിന്റെ ആവശ്യകത അനുസരിച്ച് 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കും.


ALSO READ: Onam 2023: 14 ഇനങ്ങളുമായി ഓണക്കിറ്റ്; സൗജന്യ ഓണക്കിറ്റ് ലഭിക്കുക ഈ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം


ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മൂന്നാർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസിയുടെ പ്രത്യേക ബസുകൾ ഓഗസ്റ്റ് 25-ന് ശാന്തിനഗറിൽ നിന്ന് യാത്ര ആരംഭിക്കും. രാത്രി 8:14 നും 8:31 നും ആണ് പുറപ്പെടാനുള്ള സമയം. അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെ ബസുകൾ ആലപ്പുഴയിലെത്തും. ഈ റൂട്ടിൽ കേരളത്തിലെ എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടും. ആലപ്പുഴയിലേക്കുള്ള ഈ ബസുകൾ ഓണത്തോടനുബന്ധിച്ച് നടത്തുന്ന അധിക സർവീസുകളാണ്.


ബെംഗളൂരു-കണ്ണൂർ (രാത്രി 9:32 ഐരാവത്), ബെംഗളൂരു-എറണാകുളം ( രാത്രി 8:39, 9  ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു-കോട്ടയം (രാത്രി 7:08 ഐരാവത് ക്ലബ് ക്ലാസ്), ബെം​ഗളൂരു-മൂന്നാർ ( രാത്രി 9:11 നോൺ എസി സ്ലീപ്പർ), ബെംഗളൂരു-പാലക്കാട് ( രാത്രി 9:36, 9:49, ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു-തൃശൂർ (രാത്രി 9:40, ഐരാവത് ക്ലബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9:18 ഐരാവത് ക്ലബ് ക്ലാസ്).


ഓണത്തിന് കർണാടക ആർടിസി നടത്തുന്ന പ്രത്യേക ബസ് സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് വിശദാംശങ്ങൾ


www.ksrtc.in വഴിയോ ഫ്രാഞ്ചൈസി റിസർവേഷൻ കൗണ്ടറുകൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ, ഒരേ സമയം നാലിൽ കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ, അഞ്ച് ശതമാനം ഇളവ് ലഭിക്കും. റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്താൽ 10 ശതമാനം ഇളവ് ലഭിക്കും.


ഓണത്തിരക്കിനെ മുന്നിൽക്കണ്ട് പ്രത്യേക ട്രെയിനുകൾ വേണമെന്ന ആവശ്യത്തെ തുടർന്ന് റെയിൽവേ കേരളത്തിന് ആറ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. എറണാകുളം-ചെന്നൈ, താംബരം-മംഗലാപുരം, കൊച്ചുവേളി-ബെംഗളൂരു, നാഗർകോവിൽ-താംബരം, നാഗർകോവിൽ-പൻവേൽ എന്നിങ്ങനെ ആറ് പ്രത്യേക സർവീസുകളാണ് റെയിൽവേ ആരംഭിക്കുന്നത്. നാഗർകോവിൽ-പൻവേൽ പൂർണ്ണമായി ബുക്ക് ചെയ്തു. എറണാകുളം-വേളാങ്കണ്ണി സ്‌പെഷൽ സെപ്‌റ്റംബർ 23 വരെ നീട്ടിയിട്ടുണ്ട്. ഓഗസ്‌റ്റ് 19, 26, സെപ്റ്റംബർ രണ്ട് തീയതികളിൽ ഈ ട്രെയിൻ പൂർണമായും ബുക്ക് ചെയ്‌തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.