കോഴിക്കോട്: ഇന്നലെ നറുക്കെടുത്ത ഒാണം ബമ്പർ ഭാഗ്യക്കുറി വിജയിയുടെ കാര്യത്തിൽ ആകെ ആശയക്കുഴപ്പം. തൃപ്പുണിത്തുറ മീനാക്ഷി ലോട്ടറീസിൽ വിറ്റ ടിക്കറ്റ് ടി ഇ 645465 നാണ് 12 കോടി ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ഇന്നലെ സമ്മാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സമ്മാനം ലഭിച്ചത് ആർക്കാണ് എന്നത് സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നാണ് സമ്മാനം അടിച്ചത് തനിക്കാണെന്ന് പറഞ്ഞ് വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയത്. ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി.


Also Read: Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു


എന്നാൽ സുഹൃത്ത് വഴിയാണ് ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ഇത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. എന്നാൽ മീനാക്ഷി ലോട്ടറീസ് ടിക്കറ്റ് വിറ്റത് തങ്ങൾ തന്നെയാണെന്നും ഉറപ്പിച്ച് പറയുന്നു. കോഴിക്കോടുകാരനായ സുഹൃത്താണ് ടിക്കറ്റ് എടുത്തതെന്ന് പറയുന്നത്.  ടിക്കറ്റുമായി സുഹൃത്ത് വീട്ടിലേക്ക് എത്തുമെന്നും സെയ്തലവി പറയുന്നുണ്ട്.


ഇതിൽ വ്യക്തത ഇപ്പോഴും വന്നിട്ടില്ല. എന്നാൽ സെയ്തലവിയുടെ മാതാപിതിക്കളും ഇത് സംബന്ധിച്ച പറയുന്നതിൽ വ്യക്തത ഇല്ല. എന്തായാലും ഇത് വരെയും ടിക്കറ്റ് സെയ്തലവി സമർപ്പിച്ചിട്ടില്ല. 


Also Read: Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു


 

 

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ് (Prize) ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും (Agency commission) 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.