അവയവദാന ശസ്ത്രക്രിയക്ക് ഒന്നര കോടി രൂപ അനുവദിച്ചു
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് തുക അനുവദിക്കുന്നത്
കേരളത്തിലെ അവയവദാന ശസ്ത്രക്രിയ സംവിധാനം മെച്ചപ്പെടുത്താൻ ഒന്നരകോടി രൂപയുടെ ഭരണാനുമതി നൽകി . തിരുവനന്തപുരം മെഡിക്കല് കോളേജ് 55 ലക്ഷം,കോട്ടയം മെഡിക്കൽ കോളേജ് 50ലക്ഷം ,കോഴിക്കോട് മെഡിക്കൽ കോളേജ് 45 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത് . അവയവാദനത്തിന്റെ എണ്ണം കൂട്ടാനും , കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്താനുമാണ് ലക്ഷ്യം . കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ സജീവമാക്കാനാണ് മെഡിക്കൽ കോളേജുകൾക്ക് തുക അനുവദിക്കുന്നത് .
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, മൾട്ടിപാരാമീറ്റർ മോണിറ്ററുകൾ,10 ICU കിടക്കകൾ,സർജിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുമാണ് തുക അനുവദിച്ചത് . അനസ്‌തേഷ്യ വര്‍ക്ക്‌സ്‌റ്റേഷന്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങള്‍, ലാപ്രോസ്‌കോപ്പി സെറ്റ് എന്നിവയ്ക്കാണ് കോട്ടയം മെഡിക്കൽ കോളേജിന് തുക മാറ്റിവെച്ചത് . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്.
മുഴുവൻ ട്രാൻപ്ലാന്റ് അഡ്മിനിസ്ട്രേഷനും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ രൂപീകരിച്ചു . കോട്ടയം മെഡിക്കൽ കോളേജിൽ 2 കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രിക്രിയയ്ക്ക് സജ്ജമാക്കി ചികിത്സ തുടങ്ങി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...